Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephants

Kasaragod

പ്രാ​ന്ത​ർ​കാ​വ് ഓ​റോ​ട്ടി​ക്കാ​ന​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങി

കോ​ളി​ച്ചാ​ൽ: പ്രാ​ന്ത​ർ​കാ​വ് ഓ​റോ​ട്ടി​ക്കാ​നം ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൂ​ന്ന് ആ​ന​ക​ള​ട​ങ്ങി​യ സം​ഘ​ത്തെ ക​ണ്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് തൊ​ട്ട​ടു​ത്താ​ണ് ഇ​വ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​ക​ളെ കാ​ടു​ക​യ​റ്റി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ ഇ​വ വീ​ണ്ടും തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. വ​നാ​തി​ർ​ത്തി​യി​ൽ കാ​ടു​മു​ടി കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​മാ​ണ് ആ​ന​ക​ൾ താ​വ​ള​മാ​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
\

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് ക്യാ​മ്പു​ചെ​യ്ത് സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up